സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു സിനിമ കൊണ്ട് തീരുന്നതല്ല:പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,സംവിധാനം പാ രഞ്ജിത്

സില്‍ക്ക് സ്മിതയുടെ ജീവിത കഥ വീണ്ടും തിരശീലയില്‍ എത്തുന്നു. സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിച്ച പാ രഞ്ജിത്താണ് സ്ല്ക്ക് സ്മിതയുടെ ജീവിതം വെബ് സീരീസിലൂടെ വീണ്ടും തിരശീലയില്‍ എത്തിക്കുന്നത്. നേരത്തെ വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ ആയിരുന്നു മുന്‍മ്പ് സ്മിതയുടെ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് വിദ്യക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ സിനിമകളിലൂടെ തുറന്ന് പറഞ്ഞ് തന്റേതായൊരു ഇടം നേടിയ വ്യക്തിയാണ് പാ രഞ്ജിത്ത്. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണം തികച്ചും വ്യത്യസ്തവും സത്യസന്ധവുമാണ്. അവസാനം ഇറങ്ങിയ കബാലിയിലും കാലയിലും ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യത്താല്‍ പാ രഞ്ജിത്ത് പ്രശംസിക്കപ്പെട്ടിരുന്നു.

വിജയലക്ഷ്മി എന്ന് പേരുള്ള സില്‍ക്ക് സ്മിതയുടെ ചെറുപ്പകാലം മുതലുള്ള സംഭവങ്ങളായിരിക്കും വെബ് സീരീസ് ഉള്‍ക്കൊള്ളിക്കുക. കഥാഗതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അതുകൊണ്ട് തന്നെ എന്തായാലും പാ രഞ്ജിത്തിന്റെ കാമറയില്‍ സ്മിതയുടെ ജീവിതത്തിന്റെ ഇതുവരെ കാണാത്ത ഏടുകളിലൂടെയാവും വെബ് സീരീസ് സഞ്ചരിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.

Similar Articles

Comments

Advertismentspot_img

Most Popular