കേരളം കൈകോര്‍ത്തു, പ്രളയം വഴിമാറി: പറവൂര്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെക്കൂടി രക്ഷപ്പെടുത്തിയാല്‍ രക്ഷാപ്രവര്‍ത്തനം സമ്പൂര്‍ണമാകും

കൊച്ചി: പ്രളയക്കെടുതിയെ അതിജീവിച്ച് കേരളം കരകയറുന്നു. പറവൂര്‍.ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെക്കൂടി രക്ഷപ്പെടുത്തിയാല്‍ രക്ഷാപ്രവര്‍ത്തനം സമ്പൂര്‍ണമാകും. നാളെയോടുകൂടി ഈ പ്രദേശങ്ങളിലെ മുഴുവന്‍പേരെയും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റെയില്‍,റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. കനത്ത മഴ ഇനി ഉണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 9,28,015 പേര്‍ ദുരിതാശ്വാസ ക്യാംമ്പുകളില്‍ ഉണ്ടെന്ന് റവന്യൂമന്ത്രി അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണത്തിനും മരുന്നുകള്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. ആലുവയില്‍ ചിലയിടങ്ങള്‍ ഒഴികെ ബാക്കിയെല്ലാ സ്ഥലത്തും വെള്ളമിറങ്ങി. ആലുവ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളത്ത് മഴ പൂര്‍ണമായും മാറിനില്‍ക്കുകയാണ്. ചാലക്കുടിയിലും വെള്ളമിറങ്ങി.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ട്രെയിന്‍ ഓടുന്നു. കോട്ടയം,ആലപ്പുഴ,ഷൊര്‍ണൂര്‍ വഴിയുള്ള ട്രൈയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
കൊച്ചിയിലെ ജലവിതരണം നാളെ സാധാരണനിലയിലാവുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ അവശേഷിക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ അവരെയും ഒഴിപ്പിക്കുംഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്റ്ററുകള്‍ എത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular