മഴ പെയ്തപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാന്‍ ജൂനിയര്‍ സച്ചിന്‍ ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി !

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ മഴ പെയ്തപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ലോര്‍ഡ്‌സ് സ്ട്രീറ്റില്‍ ഡിജിറ്റല്‍ റേഡിയോ കച്ചവടക്കാരനായി മാറിയിരിക്കുന്നു അര്‍ജുന്‍. 18 കാരനായ അര്‍ജുന്റെ സഹായത്തിന് മുന്‍ ഇന്ത്യന്‍ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ ഹര്‍ഭജന്‍ സിങ്ങും ഒപ്പമുണ്ട്.

”നോക്കൂ ആരാ റേഡിയോ വില്‍ക്കുന്നതെന്ന്. 50 എണ്ണം വിറ്റു കഴിഞ്ഞു, ഇനി വളരെ കുറച്ചേ ജൂനിയര്‍ സച്ചിന്റെ പക്കലുളളൂ”, ഇതായിരുന്നു അര്‍ജുന്‍ റേഡിയോ വില്‍ക്കാനായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഭാജി ട്വീറ്റ് ചെയ്തത്.

വെളളിയാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ രണ്ടു തവണയാണ് മഴമൂലം കളി മുടങ്ങിയത്. മഴ മൂലം ഗ്രൗണ്ട് സ്റ്റാഫ് സാധാരണ ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയമാണ് ജോലി ചെയ്യേണ്ടി വന്നത്. ഇതു മനസ്സിലാക്കിയാണ് ഇവരെ സഹായിക്കാന്‍ അര്‍ജുന്‍ മുന്നോട്ടുവന്നത്. അര്‍ജുന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് തങ്ങളുടെ ഔദ്യോഗിക പേജില്‍ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ലണ്ടനിലുളള അര്‍ജുന്‍ നെറ്റ് പരിശീലനത്തിന് ഇന്ത്യന്‍ താരങ്ങളെ സഹായിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറായിരുന്നു. ഈയടുത്ത് അണ്ടര്‍ 19 രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പന്തെറിഞ്ഞ് സഹായിച്ചു. ട്വന്റി 20 പരമ്പരയ്ക്ക് മുമ്പും ഇന്ത്യന്‍ ടീമിന് അര്‍ജുന്‍ പന്തെറിഞ്ഞ് നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular