നാട്ടിന്‍പുറത്തെ കൂട്ടായ്മയില്‍ ഒരു കിടിലന്‍ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം..!!! വൈറലായി ‘ഗാങ്ങ്‌സ്റ്റ’

നാട്ടിന്‍പുറത്തെ സിനിമ കൂട്ടായ്മയില്‍ ഒരുക്കിയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. ബിഗ് ബഡ്ജറ്റ് സിനിമകളോട് കിടപിടിക്കുന്ന ആക്ഷന്‍ സീനുകളും, ചേസിംഗ് സീനുകളുമൊക്കെയായി റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

പട്ടാമ്പി ഒറ്റപ്പാലം പ്രദേശത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഗാങ്ങ്സ്റ്റ&എന്ന ഷോര്‍ട്ട് ഫിലിമിന് പിന്നില്‍. ലക്ഷങ്ങള്‍ ചിലവിട്ട് സിനിമകളില്‍ ചിത്രീകരിക്കുന്ന ഗണ്‍ ഫൈറ്റും, കാര്‍ ചേസിങ്ങുകളുമൊക്കെ വളരെ ചെറിയ ചെലവില്‍ സ്വയം നിര്‍മിച്ചെടുത്ത പൊടികൈകളിലൂടെ ഗംഭീരമായി ചെയ്തെടുത്തിട്ടുണ്ട് റഷീദ് പറമ്പിലും സുഹൃത്തുക്കളും.

15 ദിവസത്തിലധികം ഷൂട്ട് ചെയ്ത സിനിമ ഏതാണ്ട് 2വര്‍ഷത്തെ സമയമെടുത്താണ് പുറത്തിറക്കിയത്. സിനിമ സ്വപ്നം കാണുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ കൂട്ടായ്മ. സിനിമയുടെ തിരകഥ നിഖില്‍ ശിവനുണ്ണിയും, നിര്‍മ്മാണം ദേവന്‍ കൊപ്പം, ക്യാമറ ശിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് ആനന്ദ് ബോധ്. സംഗീതം സാം സൈമണ്‍ ജോര്‍ജ്.

SHARE