ആര്‍ക്കും അറിയാത്ത കഥകള്‍; കലൈഞ്ജറുടെ വിശ്വസ്തനായ കൊച്ചിന്‍ ഹനീഫ!!!

തമിഴകരാഷ്ട്രീയത്തെ നാല് പതിറ്റാണ്ട് ഭരിച്ച കരുണാനിധിയുടെ അന്ത്യം വളരെ വേദനയോടെയാണ് തമിഴ് ജനത ഉള്‍ക്കൊണ്ടത്. പലര്‍ക്കും ഇപ്പോഴും അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അത്രമേല്‍ മറ്റുള്ളവരുടെ മനസിനെ സ്പര്‍ശിച്ച വ്യക്തിത്വമായിരിന്നു കലൈഞ്ജറുടേത്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാല്‍ എം.ജി.ആര്‍. മറ്റൊരാള്‍, മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുമായിരുന്നു.

എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദയം കൊണ്ടുള്ള അടുപ്പം ഹനീഫയോടായിരുന്നു. ഇരുവരും തമ്മില്‍ അടുക്കുന്നത് സിനിമയിലൂടെയാണ്. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമ കരുണാനിധി കാണാനിടയായി. ഉടന്‍ തന്നെ ഹനീഫയെ വിളിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ആദ്യം ഫോണിലായിരുന്നു സംസാരം. സിനിമ ഇഷ്ടപ്പെട്ടെന്നും തമിഴില്‍ അത് റീമേക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പാശൈ പറവകള്‍ എന്ന പേരില്‍ തമിഴില്‍ വന്‍ ഹിറ്റായപ്പോള്‍ കരുണാനിധി തുടര്‍ച്ചയായി മൂന്നു സിനിമകളുടെ ചുമതല കൂടി ഏല്‍പിച്ചു. പിന്നീട് അദ്ദേഹം ബന്ധപ്പെടുന്ന എല്ലാ സിനിമാ പ്രോജക്റ്റുകളുടെയും ചര്‍ച്ചകളില്‍ കൊച്ചിന്‍ ഹനീഫ സ്ഥിരം സാന്നിധ്യമായി.ഹനീഫ വന്നാലേ ചര്‍ച്ച നടക്കൂ എന്ന സ്ഥിതി വരെയായി.

അടുത്ത ഊഴം രാഷട്രീയ വേദികളിലായിരുന്നു. അതൊരു തെരെഞ്ഞെടുപ്പു കാലമായിരുന്നു. ഡിഎംകെ വിജയിച്ചപ്പോള്‍ കരുണാനിധി ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. കലൈഞ്ജറുടെ സ്വകാര്യ മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്ന് കരുണാനിധി കൊച്ചിന്‍ ഹനീഫ ഇരുന്ന കസേരയെ ചൂണ്ടി പറഞ്ഞു. ഈ കസേരയില്‍ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു. ഒന്ന് എം.ജി.ആര്‍, ഇപ്പോള്‍ ഹനീഫയും. ആ പദവി ഇന്നും ഈ രണ്ടുപേര്‍ക്ക് മാത്രം സ്വന്തമാണ്.

Similar Articles

Comments

Advertismentspot_img

Most Popular