ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആധാര്‍ നമ്പര്‍ പുറത്ത് വിട്ട ട്രായ് ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി!!! മണിക്കൂറുകള്‍ക്കകം ഫോണും മെയിലും പാന്‍ കാര്‍ഡും വരെ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി: ഹാക്കര്‍മാരെ വെല്ലുവിളിച്ച് 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയ്ക്ക് ഹാക്കര്‍മാര്‍ കൊടുത്തത് എട്ടിന്റെ പണി. ശര്‍മയുടെ വ്യക്തിവിവരങ്ങളുള്‍പ്പെടെ പാന്‍കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പരുകള്‍ തുടങ്ങി പ്രധാനപ്പെട്ട പല വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. ട്വിറ്ററിലൂടെയാണ് തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിന് മറുപടിയായി ആധാര്‍ നമ്പര്‍ ശര്‍മ പുറത്തുവിട്ടത്. ആയിരത്തിലധികം പേര്‍ ആ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ആറു മണിയോടെ, ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ എലിയട്ട് ആല്‍ഡേഴ്സണിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ശര്‍മയുടെ മൊബൈല്‍ നമ്പരും മറ്റും പുറത്തുവന്നു. പാന്‍ കാര്‍ഡ്, മറ്റു മൊബൈല്‍ നമ്പരുകള്‍, ഇ-മെയില്‍ ഐഡി, ശര്‍മ ഉപയോഗിക്കുന്ന ഫോണ്‍ ഏതു കമ്പനിയുടേതാണെന്നത്, വാട്സാപ്പിന്റെ പ്രൊഫൈല്‍ ചിത്രം, മറ്റു വ്യക്തി വിശദാംശങ്ങള്‍ തുടങ്ങിയവയും പല ട്വീറ്റുകളിലായി എത്തി.

‘ജനങ്ങള്‍ക്ക് താങ്കളുടെ വ്യക്തി വിവരങ്ങള്‍, ജനനത്തീയതി, ഫോണ്‍ നമ്പരുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തി. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു’ ആല്‍ഡേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു. ബാങ്ക് അക്കൗണ്ടുമായി ശര്‍മ ആധാര്‍ ബന്ധപ്പെടുത്തിയിട്ടില്ലെന്നും ആല്‍ഡേഴ്സന്‍ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും പുറത്തുവിട്ടു. ശര്‍മയുടെ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍ പുറത്തുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും സാധിക്കുമെങ്കില്‍ ആധാര്‍ നമ്പര്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചിട്ടാണ് ആല്‍ഡേഴ്സന്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയത്, അതും ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രം.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...