ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന തുടങ്ങിയ ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ലോറി ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്.

ഡീസല്‍ വിലയും ടോള്‍ നിരക്കും കുറയ്ക്കുക എന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വച്ചാണു പണിമുടക്ക് പ്രഖ്യാപിച്ചത്. 93 ലക്ഷത്തോളം അംഗങ്ങളുള്ള യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു നീക്കത്തെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നു.

സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ഫലം കാണാതായതോടെയാണ് ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നേരത്തേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular