പ്രായം മുപ്പത്തിമൂന്ന് ആയെങ്കിലും ശരീരം ഇരുപത് വയസുകാരൻറെത്, റൊണാള്‍ഡോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്ന് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൂപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക് പ്രായം ഒട്ടും പോറലേല്‍പ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.റൊണാള്‍ഡോയുടെ മസില്‍ മാസും, വേഗതയും, കൊഴുപ്പുമെല്ലാം പരിശോധിച്ചാണ് ഏതാണ്ട് 13 വയസിന് ചെറുപ്പമാണ് താരത്തിന്റെ ശരീരമെന്ന വിലയിരുത്തലിലെത്തിയത്.

ഏഴ് ശതമാനമാണ് ശരീരത്തിലെ കൊഴുപ്പ്. ഇത് സാധാരണ കളിക്കാരനെക്കാള്‍ മൂന്ന് ശതമാനം കുറവാണ്. അമ്പത് ശതമാനമാണ് മസില്‍ മാസ്. ഒരു കളിക്കാരന്റെ ശരാശരിയേക്കാള്‍ നാലുശതമാനം കൂടുതലാണ് ഇത്.നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനാണ് റൊണാള്‍ഡോ. 33.98 കിലോമീറ്ററാണ് ഒരു മണിക്കൂറിലെ വേഗത. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോയ്ക്ക് ഇനിയും 10 വര്‍ഷത്തിലധികം ഇതേ ശാരീരിക ക്ഷമതയില്‍ ഫുട്ബോള്‍ കളിക്കാം.

നേരത്തെ താരം പറഞ്ഞിരുന്നതുപോലെത്തന്നെ ചെറുപ്പമാണ് റൊണാള്‍ഡോ. ഇനിയും രണ്ട് ലോകകപ്പുകളില്‍ സാന്നിധ്യമറിയിക്കാന്‍ ലോകത്തെ മുന്‍നിര താരത്തിന് കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല. അടുത്തിടെ റയല്‍ മാഡ്രിഡില്‍ നിന്നും 105 മില്യണ്‍ പൗണ്ടിനാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലെത്തിയത്. പ്രായമായെങ്കിലും യുവകളിക്കാരേക്കാള്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നത് തന്നെയാണ് ഇപ്പോഴും ഫുട്ബോള്‍ മാര്‍ക്കറ്റില്‍ റൊണാള്‍ഡോയുടെ വിലകൂട്ടുന്നത്.

009 മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയാണ് ഇറ്റാലിയന്‍ ക്ലബ് യുവെന്റ്സ് സ്വന്തമാക്കിയത്. ഏകദേശം 242 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ നാലു വര്‍ഷത്തേക്കാണു കരാറെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു സീസണുകളിലായി യുവെന്റസാണ് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാര്‍. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റൊണാള്‍ഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം, പകരക്കാരനായി റയലിലേക്ക് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറുടെയും കിലിയന്‍ എംബപെയുടെയും പേരുകള്‍ ഇപ്പോള്‍ സജീവമാണ്.

കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ യുവെന്റസിനെതിരെ അവരുടെ മൈതാനത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക്. ഈ മല്‍സരത്തില്‍ റയല്‍ 3-0നു ജയിച്ചു. ഇപ്പോള്‍ അതേ മൈതാനത്തേക്കാണ് മുപ്പത്തിമൂന്നുകാരന്‍ ക്രിസ്റ്റ്യാനോ എത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular