23കാരിയെ കൂട്ടുകാരിയുടെ ഭര്‍ത്താവ് വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

മുസാഫര്‍നഗര്‍: വിവാഹ വാഗ്ദാനം നല്‍കി കൂട്ടുകാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായി 23കാരിയുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ സഹോദരനാണെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് യുവാവ് 23കാരിയെ പീഡനത്തിനിരയാക്കിയതെന്ന് മുസാഫര്‍നഗര്‍ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ ഡി.കെ ത്യാഗി പറഞ്ഞു.

പീഡിപ്പിച്ച യുവാവും കൂട്ടുകാരിയും തമ്മില്‍ വിവാഹിതരായ കാര്യം പീഡനത്തിനിരയായ യുവതിയോട് പറഞ്ഞിരുന്നില്ല. ഈ ബന്ധം മറച്ചുവെച്ചായിരുന്നു യുവാവ് 23കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ ദില്ലിയിലെ വീട്ടില്‍ വച്ച് നിരവധിതവണ പീഡനത്തിനിരയാക്കി.

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും യുവാവ് വിവാഹത്തിന് താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. എത്രയുംപെട്ടെന്ന് വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും യുവാവ് സമ്മതിച്ചില്ല. ഇതിനിടെയാണ് കൂട്ടുകാരിയുമായി തന്റെ വിവാഹം കഴിഞ്ഞതായി യുവാവ് വെളിപ്പെടുത്തിയത്. കൂട്ടുകാരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ വഞ്ചിച്ചതായി മനസിലാക്കിയതോടെ 23കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്തതായും, പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡി.കെ. ത്യാഗി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular