തൊഴിലില്‍ പുരോഗതിയും നേട്ടങ്ങളും ഉണ്ടാകും; ഇന്നു നിങ്ങള്‍ക്ക് എങ്ങിനെ (14-02-2018)

ജ്യോതിഷസംബന്ധമായ കാര്യങ്ങള്‍ക്ക് ബന്ധപ്പെടുക- ജ്യോതിഷാചാര്യ ഷാജി പി.എ. 8304002143

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സാമ്പത്തിക കാര്യങ്ങളില്‍
പ്രയാസം ഉണ്ടാകും, വേണ്ട വിധത്തില്‍ കാര്യങ്ങള്‍ നടന്നെന്നു വരില്ല,
സായാഹ്നത്തോടെ തടസങ്ങളെല്ലാം മാറി കിട്ടും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): തൊഴിലില്‍
നേട്ടങ്ങളുണ്ടാകും, കാര്യസാധ്യം, ബന്ധുജന സമാഗമം, സാമ്പത്തിക നേട്ടം
എന്നിവയ്ക്കു സാധ്യത

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): വാക്കുകള്‍
ശ്രദ്ധയോടെ ഉപയോഗിക്കണം, ജോലിയില്‍ അലസത കാണിക്കരുത്, ആരോഗ്യക്കുറവ്
അനുഭവപ്പെടും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ഇഷ്ടഭക്ഷണ സമൃദ്ധി,
ദേഹാരോഗ്യ സൗഖ്യം, ബന്ധുജനസമാഗമം, വിചാരിച്ച കാര്യങ്ങള്‍ നടക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി
വരും, ചെലവ് വര്‍ധിക്കും, ദീര്‍ഘയാത്ര നടത്തേണ്ടതായി വരും,
സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സഹപ്രവര്‍ത്തകര്‍
അവധിയെടുക്കുന്നതിനാല്‍ ജോലി ഭാരം വര്‍ധിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും,
മാതുലന്മാര്‍ മുഖേന നേട്ടങ്ങളുണ്ടാകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ശത്രുക്കളെ എതിര്‍ത്തു
തോല്‍പ്പിക്കും, സാമ്പത്തികാഭിവൃദ്ധിയുണ്ടാകും, ബന്ധുജനങ്ങളുടെ സഹായം
ലഭിക്കും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഭാഗ്യക്കുറവ്
അനുഭവപ്പെടാം, സന്താനങ്ങളില്‍ നിന്നും തിക്താനുഭവങ്ങളുണ്ടാകാം, മാനസിക
സമ്മര്‍ദം വര്‍ധിക്കും, സായാഹ്നത്തോടെ തടസങ്ങള്‍ മാറികിട്ടും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം,
സാമ്പത്തിക ചെലവ് വര്‍ധിക്കും, പ്രതിസന്ധികളെ തരണം ചെയ്യും,
ബ്ന്ധുജനസമാഗമം.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം
1/2):സാമ്പത്തികാഭിവൃദ്ധിയുണ്ടാകും, വിചാരിച്ച കാര്യങ്ങളില്‍ ഏറിയ പങ്കും
നടക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): കുടുംബത്തില്‍
സന്തോഷാനുഭവങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങളില്‍ ഏറിയ പങ്കും നടക്കും,
ബന്ധുജനസമാഗമവും ഇഷ്ടഭക്ഷണ സമൃദ്ധിയും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): മാതാവിനോട് സ്‌നേഹം
വര്‍ധിക്കും, ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, സാമ്പത്തിക ചെലവ്
വര്‍ധിക്കും.

SHARE