കൊട്ടക്കാമ്പൂരിലെ വിവാദഭൂമി ജോയ്‌സ് ജോര്‍ജ് എംപി ഉപേക്ഷിച്ചേക്കുമെന്ന് മന്ത്രി എം എം മണി

തൊടുപുഴ: കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ആലോചിക്കുന്നതായി മന്ത്രി എം എം മണി. ഇതേപ്പറ്റി അന്തിമതീരുമാനം എടുത്തോയെന്ന് അറിയില്ലെന്നും മണി വിശദീകരിച്ചു.ജോയ്‌സ് ജോര്‍ജിന്റെ പിതാവ് പണ്ട് വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് കൊട്ടക്കാമ്പൂരിലേതെന്നും ഭൂമിയ്ക്ക് പട്ടയമുള്‍പ്പെടെയുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നുവെന്നും മണി പറഞ്ഞു. ഇത് പിന്നീട് മക്കള്‍ക്ക് വീതം വെച്ച് നല്‍കിയപ്പോള്‍ ജോയ്‌സ് ജോര്‍ജിനും ഒരു ഭാഗം ലഭിച്ചു. ഇതാണ് പിന്നീട് വിവാദഭൂമിയായത്.

കൊട്ടക്കാമ്പൂരിലെ ജോയ്‌സിന്റെ ഭൂമിയെപ്പറ്റി തങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിന് ഒപ്പമായിരുന്നപ്പോള്‍ ഇതില്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ എംപിയായപ്പോള്‍ അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണ് ഇപ്പോള്‍ വിഷയം വിവാദമാക്കുന്നതെന്നും മണി പുറഞ്ഞു.

മണിയുടെ പ്രസ്താവനയോട് ഇതുവരെ ജോയ്‌സ് ജോര്‍ജ് പ്രതികരിച്ചിട്ടില്ല.ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി സബ് കളക്ടര്‍ പരിശോധിക്കാനിരിക്കേയാണ് മണിയുടെ പ്രതികരണം. ഈ മാസം 24ന് രേഖകളുമായി ഹാജരാക്കാന്‍ എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular