പത്തുവയസുകാരിയെ പീഡിപ്പിച്ച 99കാരനായ മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍!!!

ചെന്നൈ: പത്ത് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 99കാരനായ മുന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചുവരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. കുട്ടിയുടെ പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലീസിനു മൊഴി നല്‍കി.

ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇയാള്‍ വീടിനോട് ചേര്‍ന്ന് അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും കൊച്ചുമക്കളുമടക്കം വലിയ കുടുംബമാണ് ഇയാളുടേത്. ഇവരെല്ലാം തന്നെ തമിഴ്നാട്ടിലാണ് താമസം.

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....