ഇത്രയ്ക്ക് അങ്ങ് വേണായിരുന്നോ…..നെയ്മറുടെ വീഴ്ചയെ കളിയാക്കി കെ.എഫ്.സിയുടെ പുതിയ പരസ്യം !!

മോസ്‌കോ: കളിക്കളത്തില്‍ അനാവശ്യമായി വീഴുകയും, പരിക്ക് അഭിനയിക്കുകയും ചെയ്യുകയാണ് നെയ്മര്‍ എന്ന് ലോകകപ്പ് തുടങ്ങിയത് മുതല്‍ വിമര്‍ശനമുണ്ട്.എതിര്‍ ടീമിലെ കളിക്കാരന്‍ അടുത്തുകൂടെ പോയാല്‍ മാത്രം മതി നെയ്മര്‍ തെന്നി വീഴാന്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മെക്സിക്കോക്കെതിരായ മത്സരത്തില്‍ നെയ്മറിനെ ഫൗള്‍ ചെയ്തതിന് മാത്രം നിരവധി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.ലോകകപ്പ് ആരംഭിച്ചതിന് ശേഷം ട്രോളന്‍മാരുടേയും പ്രിയ വിഷയമാണ് നെയ്മറുടെ ഓരോ വീഴ്ചകളും. എന്നാല്‍ നെയ്മറിനെ എതിര്‍ ടീം കളിക്കാര്‍ നിരന്തരം ഫൗള്‍ ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും, താരം മികച്ച രീതിരില്‍ തന്നെ കളിക്കുന്നുണ്ടെന്നും സഹതാരങ്ങള്‍ പറയുന്നു.
ഇപ്പോള്‍ നെയ്മറിനെ പരിഹസിച്ചുകൊണ്ട് പരസ്യം പുറത്തിറക്കിയിരിക്കുകയാണ് ആഗോളഭീമന്‍മാരായ കെ.എഫ്.സി.

SHARE