വാട്‌സ് ആപ്പിലൂടെയുള്ള ബന്ധം വളര്‍ന്നു; ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു, പിടിക്കപ്പെട്ടപ്പോള്‍ യുവതി ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് കിണറ്റില്‍ ചാടി മരിച്ചു

മാള: അവിഹിത ബന്ധം പിടിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് യുവതി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചു. അന്നമനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് രാജേഷും അമ്മ സുശീലയും ജോലിക്ക് സമയത്ത് ഇന്നലെ രാവിലെ ഇവരുടെ വീട്ടില്‍ നിന്ന് കൊടുങ്ങല്ലൂര്‍ സ്വദേശിയായ നൗഷാദ് എന്നയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു.

ധന്യയ്‌ക്കൊപ്പം ഒന്നര വയസുള്ള മകന്‍ അഭിനവ് മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നു. നൗഷാദിനെ വീട്ടില്‍ കണ്ട നാട്ടുകാരില്‍ ചിലരാണ് ഈ വിവരം സുശീലയെ വിളിച്ചറിയിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന സുശീല വീട്ടിലെത്തി ധന്യയെയും നൗഷാദിനെയും കയ്യോടെ പിടികൂടി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി നൗഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ധന്യയുമായി വാട്സ്ആപ്പിലൂടെയുള്ള ബന്ധമാണെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു. ഭാര്യയെയും വീട്ടുകാരെയും വിളിച്ചുവരുത്തി അവര്‍ക്കൊപ്പം നൗഷാദിനെ പൊലീസ് വിട്ടയച്ചു.

ഇതിനിടെ ധന്യയെ വീട്ടിലേക്ക് പറഞ്ഞുവിടാന്‍ രാജേഷിന്റെ വീട്ടുകാര്‍ തീരുമാനിച്ചു. സംഭവം ബഹളമായതോടെ നാട്ടുകാരെല്ലാം തടിച്ചുകൂടിയിരുന്നു. ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ധന്യയുടെ ഭര്‍ത്താവ് രാജേഷ് അങ്കമാലിയില്‍ നിന്ന് വീട്ടിലെത്തുകയും ചെയ്തു. ധന്യയുടെ അമ്മ ലീലയെ കൊരട്ടി കോനൂരിലെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി. അമ്മയ്ക്കൊപ്പം വീട്ടിലേക്ക് പോകാന്‍ ഉച്ചതിരിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ധന്യ കിണറ്റിലേക്ക് ചാടിയത്. വീടിന്റെ പടിവരെ എത്തിയ ധന്യ തിരിച്ച് ഓടി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു. ധന്യയെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൂന്ന് വര്‍ഷം മുമ്പായിരുന്നു രാജേഷിന്റെയും ധന്യയുടെയും വിവാഹം. ഇവര്‍ക്ക് ഒന്നര വയസുള്ള അഭിനവ് എന്ന മകനുണ്ട്. അതേസമം ധന്യ ഇതിനകം നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവ് രാജേഷിനെയും അമ്മയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് മാള പൊലീസ് സ്റ്റേഷനില്‍ പരാതികളും നിലവിലുണ്ട്. പൊലീസ് ഇടപെട്ട് ധന്യയെ മുമ്പ് കൗണ്‍സലിംഗിന് വിട്ടിരുന്നു. ഓടുന്ന ബൈക്കില്‍ നിന്ന് ചാടുകയും, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനും, ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്താനും, കിണറ്റില്‍ ചാടാനും നേരത്തെ ശ്രമിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് രാജേഷ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular