‘ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം’ അയര്‍ലണ്ട് പോലീസുകാരിയെ പാട്ടുപാടി വീഴ്ത്തി മലയാളി ആരാധകര്‍; വീഡിയോ വൈറല്‍

അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അയര്‍ലണ്ട് ഒന്നാം ടി20 മത്സരം കൊഴുപ്പിച്ച് മലയാളി ആരാധകര്‍. കളി കാണാന്‍ കൂട്ടമായെത്തിയ മലയാളി ആരാധകര്‍ ചെണ്ടമേളവും മലയാളം പാട്ടുകളുമായി സായിപ്പന്മാരെ മൊത്തം അമ്പരപ്പിക്കുകയായിരുന്നു. മത്സരത്തിനിടെ കളിനിയന്ത്രിക്കാനെത്തിയ പോലീസുകാരി പെണ്‍കുട്ടിയെ മലായാളം പ്രേമ ഗാനം പാടി വീഴ്ത്തുകയും ചെയ്തു മലയാളി വിരുതന്മാര്‍.

‘ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം’ എന്ന മോഹന്‍ലാലിന്റെ ഗാന്ധര്‍വത്തിലെ പാട്ടാണു ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി മലയാളികള്‍ പാടി തകര്‍ത്തത്. ആദ്യം ഗൗരവത്തിലായിരുന്നെങ്കില്‍ ‘നിന്‍ മിഴികളില്‍ അജ്ഞനമെഴുതാം ഞാന്‍ ഇതു നീ ആരോടും പറയില്ലെങ്കില്‍’ എന്ന വരികള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടി ചിരി തുടങ്ങി. അതും ചെണ്ടയുടെ താളത്തോടു കൂടിയുള്ള മലയാളികളുടെ പാട്ടിന്.

എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഇതനോടകം ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

SHARE