മോഹന്‍ലാലിന്റെ കോലം കത്തിച്ചു

കൊച്ചി:അമ്മയിലെ വിവാദത്തില്‍ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു. കൊച്ചിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. ഫിലിം ചേമ്പറിന്റെ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് പുതിയ വിവാദം. ഇതിന് പിന്നാലെ രമ്മ്യാ നമ്പീശന്‍ റിമാകല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, ഭാവന എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

വിവാദത്തില്‍ താന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് നടന്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ തുറന്നുപറയുക തന്നെ ചെയ്യും. രാജിവെച്ച നടിമാരുടെ നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണെന്ന് പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular