ഒരു ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ ഉന്നത നിലവാരം പുലര്‍ത്തണം; മാഞ്ജു വാര്യര്‍ മൗനം വെടിയണം: ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി വനിത കമ്മീഷന്‍. ദിലീപിനെ തിരിച്ചെടുത്ത നടപടി അനുചിതമല്ല. ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുകയാണ് സംഘട ചെയ്തത്.

ഇരയായ നടിക്കൊപ്പമല്ല സംഘടന. മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നതമായ സാംസ്‌കാരിക നിലവാരമാണ്. അദ്ദേഹം ഒരു ലഫ്റ്റനന്റ് കേണല്‍ ആണെന്ന് ഓര്‍ക്കണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. അമ്മയ്ക്ക് ഇനി ആ പേര് യോജിക്കില്ലെന്നും അവര്‍ പറഞ്ഞു. അമ്മയിലെ അംഗങ്ങളായ ഇടത് എംഎല്‍എമാര്‍ക്കെതിരെയും വനിത കമ്മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇടത് എംഎല്‍എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തെരുതായിരുന്നു.

ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നാലു നടിമാരുടെ രാജിയില്‍ മഞ്ജു വാര്യര്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. തന്റെ അഭിപ്രായം പറയാന്‍ ആമഞ്ജു ആരെയും ഭയപ്പെടേണ്ടതില്ലെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
വി.എസ് അച്യുതാനന്ദനും കാനം രാജേന്ദ്രനും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖര്‍ അമ്മയ്‌ക്കെരിരെ രംഗത്ത് വന്നിരിന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7