ആര്‍ക്കെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ? അനുസിതാരയുടെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി

ഡാന്‍സില്‍ അല്‍പം പിന്നിയാണെങ്കിലും ആക്ഷന്‍ സീനുകളില്‍ മമ്മൂട്ടി പുലിയാണ്. ഫൈറ്റിന്റെ കാര്യം പറയുകയേ വേണ്ട. പ്രായത്തെ തോല്‍പ്പിച്ചുള്ള മമ്മൂട്ടിയുടെ ഫൈറ്റ് സീനുകള്‍ ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോടുള്ള അനു സിത്താരയുടെ ചോദ്യം ഏറെ ശ്രദ്ധേയമായി. സിനിമയില്‍ ഫൈറ്റ് ചെയ്യുന്ന മമ്മുക്ക സിനിമയില്‍ ആര്‍ക്കെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ? എന്നതായിരുന്നു ചോദ്യം ഇതിന് കിടിലം മറുപടിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കൊടുത്തത്.

മമ്മൂട്ടിയുടെ മറുപടി

ഇത് അക്രമ ചോദ്യമാണെന്നു തുടങ്ങി കൊണ്ടായിരുന്നു മമ്മൂട്ടിയുടെ മറുപടി, അനു സിത്താരയുടെ കവിളില്‍ ചെറുതായി ഒന്ന് അടിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു ‘ദാ ഇങ്ങനെയൊരു കുഞ്ഞടി പോലും ആര്‍ക്കും കൊടുത്തിട്ടില്ല, കോളേജില്‍ പഠിക്കുമ്പോള്‍ ചില അടിപിടികളിലൊക്കെ ചെന്ന് പെട്ടിട്ടുണ്ടെങ്കിലും ആരെയും അടിച്ചിട്ടുമില്ല,അടി കൊണ്ടിട്ടുമില്ല പക്ഷെ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരുഗ്രന്‍ അടി കൊണ്ടിട്ടുണ്ട്. ആവനാഴി ഷൂട്ടിംഗ് മദ്രാസ്സില്‍ നടക്കുമ്പോള്‍ ജനക്കൂട്ടം ആക്രമിക്കുന്ന സീന്‍ ഉണ്ട്. സിനിമയില്‍ അഭിനയിച്ച് പരിചയമില്ലാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്നു ഒറ്റയടി. അടി കൃത്യം മുഖത്ത് കൊണ്ടു. ഇടി കൊണ്ട് മൂക്ക് പൊട്ടിയതും കാലിന്റെ ലിഗ്മെന്റ് പൊട്ടിയതുമായ അനുഭവങ്ങളുണ്ട്.’- മമ്മൂട്ടി വ്യക്തമാക്കുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...