ബ്രസീല്‍ ഫാന്‍ ചെക്കനും അര്‍ജന്റീന ഫാന്‍ പെണ്ണും വിവാഹിതരായാല്‍ !!! വിവാഹ ഫോട്ടോഷൂട്ട് വൈറല്‍

വിവാഹ ഫോട്ടോഷൂട്ടുകളില്‍ വ്യത്യസ്ത കണ്ടെത്താന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ക്ലിക്കായത് വവ്വാല്‍ ഷൂട്ടായിരിന്നു. മരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് വരന്റെയും വധുവിന്റെയും ചിത്രം പകര്‍ത്തിയാണ് യുവ ഫോട്ടോഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഫുട്‌ബോള്‍ കല്യാണ ഫോട്ടോ ഷൂട്ടാണ്.

അതും ബ്രസീല്‍ ഫാന്‍ ചെക്കനും അര്‍ജന്റീന ഫാന്‍ പെണ്ണും. തൃശ്ശൂര്‍ സ്വദേശികളായ റോഷനും മോനിഷയുമാണ് ഈ ഫുട്ബോള്‍ ഫോട്ടോഷൂട്ടിലെ താരങ്ങള്‍. ബ്രസീല്‍ ജഴ്സിയില്‍ ചെക്കനും അര്‍ജന്റീന ജഴ്സിയില്‍ കല്യാണ പെണ്ണും ഫോട്ടോഷൂട്ടില്‍ മുഴുവന്‍ തകര്‍ക്കുകയായിരുന്നു. ചെക്കന്റെ ബൈസിക്കിള്‍ കിക്കും പെണ്ണിന്റെ പ്രണയ ഭാവങ്ങളും കൂടിയായപ്പോള്‍ സംഭവം എന്തായാലും കിടു.

SHARE