റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവ് അത്ര നിസാരക്കാരനല്ല!!! അനുഷ്‌കയേക്കാള്‍ മുമ്പ് ബോളിവുഡില്‍ ഇടം പിടിച്ചയാള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് ആഡംബര കാറിലെത്തി മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ യുവാവിനെ ബോളിവുഡ് താരം അനുഷ്‌ക ശകാരിക്കുന്ന വീഡിയോ. ഇതിന് വിശദീകരണവുമായി യുവാവ് അര്‍ഹാന്‍ സിംഗ് രംഗത്തെത്തുകയും ചെയ്തിരിന്നു. ഞാന്‍ വലിച്ചെറിഞ്ഞ മാലിന്യത്തേക്കാള്‍ മലിനമാണ് അനുഷ്‌കയുടെ വായില്‍ നിന്ന് വീണ വാക്കുകളെന്നാണ് അര്‍ഹാന്‍ പ്രതികരിച്ചത്.

താന്‍ ക്ഷമ ചോദിച്ചിട്ടും കോലിയും അനുഷ്‌കയും വീഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് അര്‍ഹാന്‍. എന്നാല്‍ അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡ് സിനിമയുമായി ബന്ധമുണ്ട് അര്‍ഹാന്.

1996 ല്‍ പുറത്തിറങ്ങിയ ‘ഇംഗ്ലീഷ് ബാബു ദേശി മേം’ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അര്‍ഹാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ഹാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ചത്. 90 കളിലെ പ്രശസ്തമായ ടി.വി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പം അര്‍ഹാന്‍ വേഷമിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular