അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് അത് സന്തോഷം പകരുന്നതാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ ആനന്ദ് വികടനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിശ്വാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിച്ചപ്പോള്‍ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ നയന്‍താര ചോദിച്ചില്ല. ഇത് അണിയറ പ്രവര്‍ത്തകരെ ശരിക്കും അദ്ഭുതപ്പെടുത്തി. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും നയന്‍താര ചര്‍ച്ചയ്ക്ക് തയ്യാറായില്ല. മാത്രമല്ല വിശ്വാസം സിനിമയ്ക്കുവേണ്ടി തന്റെ മറ്റു സിനിമകളുടെ ഡേറ്റ് അജ്ഡസ്റ്റ് ചെയ്യാനും നയന്‍താര തയ്യാറായെന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അജിത്തിനോടുളള ബഹുമാനം മൂലമാണ് കഥ പോലും കേള്‍ക്കാതെ നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായതെന്നാണ് വിശ്വാസം ടീം കരുതുന്നത്. ഇതിനു മുന്‍പ് ബില്ല, ആരംഭം, അയേഗന്‍ എന്നീ സിനിമകളില്‍ അജിത്തും നയന്‍താരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. രണ്ടു ഗെറ്റപ്പിലാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.
തമിഴ്, തെലുങ്ക് സിനിമകളുടെ തിരക്കിലാണ് നയന്‍താര. തമിഴില്‍ കൊലമാവ് കോകിലയാണ് നയന്‍സിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നയന്‍താരയുടെ 63-ാമത് സിനിമയുടെ ഷൂട്ടിങ് ഇന്നലെ തുടങ്ങി. നയന്‍ 36 എന്ന ടാഗ്ലൈനോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.