യു.എ.ഇയില്‍ ചെറിയ പെരുന്നാളിന് അഞ്ച് അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാളിന് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി. നേരെത്ത സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ താല്‍പര്യ പ്രകാരം ഇത്തവണ ഈദുല്‍ ഫിത്തര്‍ അവധി വര്‍ധിപ്പിച്ചിട്ടുണ്ട്. ശവ്വാല്‍ 9 വരെയായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള അവധി. സിവില്‍ മിലിട്ടറി മേഖലയിലുള്ള ജീവനക്കാര്‍ക്ക് ഉമ്മുറുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് ശവ്വാല്‍ 10 ഞായറാഴ്ചയാണ് (ജൂണ്‍ 24) പ്രവൃത്തി ദിവസം ആരംഭിക്കുക.

SHARE