ശരിക്കും സര്‍പ്രൈസ്..!!! ഏവരെയും ഞെട്ടിച്ച് ഉണ്ണിയും മേജര്‍ രവിയും കെട്ടിപ്പിടിച്ചു; പ്രമുഖ താരങ്ങളെ സാക്ഷിയാക്കി ചടങ്ങ് ആ ഘോഷമാക്കി (ചിത്രങ്ങള്‍ കാണാം)

മലയാള സിനിമ പ്രേമികളെ ഞെട്ടിച്ച സംഭവമായിരുന്നു സംവിധായകനും നടനുമായ മേജര്‍ രവിയും നടന്‍ ഉണ്ണിമുകുന്ദനും തമ്മില്‍ ഉണ്ടായ തര്‍ക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി വാര്‍ത്ത വന്നിരുന്നു. ചിത്രീകരണം കാണാനെത്തിയതായിരുന്നു ഉണ്ണി മുകുന്ദന്‍. ജോഷിയെ സംഘട്ടനരംഗങ്ങളില്‍ സഹായിക്കാനാണ് മേജര്‍ രവി സെറ്റിലെത്തിയത്. എന്നാല്‍ പിന്നീട് ഈ പ്രശ്‌നത്തെക്കുറിച്ച് പരസ്യ പ്രസ്താവനകളുമായി ഇരുവരും തയാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. ഉണ്ണി മുകുന്ദനും മേജര്‍ രവിയ്ക്ക് ആശംസകളുമായി പിറന്നാളാഘോഷ വേദിയില്‍ എത്തി. ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇപ്പോള്‍ വൈറലാവുകയാണ്.

ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന്‍ മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷമായിരുന്നു. മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവീനോ തോമസ്, നീരജ് മാധവ് തുടങ്ങി മലയാളത്തിന്റെ വമ്പന്‍ താരനിര പിറന്നാളാശംസകവുമായി എത്തി. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മേജര്‍ രവി തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഉണ്ണി മുകന്ദന്‍ വന്നത് വലിയ സര്‍െ്രെപസ് ആയെന്നാണ് അദ്ദേഹം തന്നെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പിറന്നാളാഘോഷത്തോടെ ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകിയ സന്തോഷത്തിലാണ് ആരാധകര്‍.

ഉണ്ണിയോട് പരിഭവം ഇല്ലെന്നും എന്റെ മകന്റെ പ്രായം പോലും ഉണ്ണിയ്ക്ക് ഇല്ലെന്നുമാണ് ഈ വിഷയത്തില്‍ അന്ന് മേജര്‍ രവി നല്‍കിയ പ്രതികരിച്ചത്. പക്ഷേ പിന്നിട് ഇരുവരെയും പൊതുവേദികളില്‍ ഒരുമിച്ച് കാണാതായതോടെ പ്രശ്‌നം ഗുരുതരമാണെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ശുഭമായി ഭവിച്ചിരിക്കുന്നു.

SHARE