ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ സജീവ പങ്കാളിയാണ് മലയാളിയായ സാജു കുരുവിള. എയര്‍ ഇന്ത്യ ക്യാബിന്‍ സൂപ്പര്‍വൈസറായ സാജു നടന്‍ പൃഥ്വിരാജിനെ ഉള്‍പ്പെടെ നിരവധി പേരെ രാജ്യത്തെത്തിച്ചതിന്റെ സന്തോഷത്തിലാണ്.
സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സാജു. 2015 ല്‍ ആഭ്യന്തര യുദ്ധം നാശം വിതച്ച യെമനില്‍ നിന്ന് ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാന്‍ പങ്കാളിയായതില്‍ തുടങ്ങിയതാണ് സാജു കുരുവിളയുടെ രക്ഷാദൗത്യ പ്രയാണം. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മഹാമാരിയെ ചെറുക്കാനുള്ള ദൗത്യത്തില്‍ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനം.
ലോക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ ജര്‍മന്‍കാരെ നാട്ടിലെത്തിച്ച എയര്‍ ഇന്ത്യയുടെ ക്യാബിന്‍ സൂപ്പര്‍വൈസറായിരുന്നു ഈ മലയാളി. ജോര്‍ദാനില്‍ നിന്നു നടന്‍ പൃഥ്വിരാജിനെയും സംഘത്തെയും നാട്ടില്‍ എത്തിച്ചതിലും പങ്കാളിയായി. യെമന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സാജു ഉള്‍പ്പെടെ എയര്‍ ഇന്ത്യാ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ അനുമോദിച്ചിരുന്നു.
Follow us -pathram online