മറ്റുള്ളവരുടെ ചിത്രങ്ങള്‍ക്കെല്ലാം കുറ്റം പറഞ്ഞു !! ഒടുവില്‍ സ്വന്തം ചിത്രത്തിന് പണികിട്ടി

കൊച്ചി:അക്കിനേനി നാഗാര്‍ജ്ജുനയെ നായകനാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഓഫീസര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ സംവിധായകനെതിരെ പ്രേക്ഷകര്‍ രംഗത്ത്. ഞങ്ങളെവിടെ വന്നാണ് നിങ്ങളെ തല്ലേണ്ടതെന്നാണ് സൈബര്‍ വീരന്മാര്‍ സംവിധായകനോട് ചോദിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ക്രൈം ത്രില്ലറായൊരുക്കുന്ന ചിത്രത്തില്‍ മിറ സറീനാണ് നായിക. ബേബി കാവ്യ, ഫിറോസ് അബ്ബാസി,സായാജി ഷിന്‍ഡേ, അജയ് പ്രിയദര്‍ശി പുലിക്കോണ്ട, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ട്വിറ്ററില്‍ ചിത്രത്തിനെ വിമര്‍ശിച്ച് ഒട്ടേറെ പേരാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ ‘ ഈ ചിത്രം ഒരുക്കുന്നതില്‍ ഏറെ ആത്മവിശ്വാസം പുലര്‍ത്തുന്നു’ണ്ടെന്നും ‘ എന്റെ എല്ലാ വിധ സത്യസന്ധതയും ആത്മ സമര്‍പ്പണവും ഈ ചിത്രത്തിനു പിന്നിലുള്ള’തായും രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കിയിരുന്നു. ‘ ഇത് നല്ല രീതിയില്‍ തന്നെ പുറത്തുവരുമെന്നും മികച്ച പ്രതികരണം ലഭിക്കുമെന്നു’മൊക്കെ സംവിധായകന്‍ തട്ടിവിട്ടതിനൊപ്പം ‘ ചിത്രം മോശമാണെങ്കില്‍ പ്രേക്ഷകര്‍ക്ക് എവിടെ വന്നു വേണമെങ്കിലും തന്നെ തല്ലാ’മെന്നും പറഞ്ഞിരുന്നു. ഈ വാക്യങ്ങള്‍ മുഖ വിലയ്‌ക്കെടുത്താണ് പ്രേക്ഷകര്‍ ഇപ്പോള്‍ എവിടെ വന്നാണ് താങ്കളെ തല്ലേണ്ടത് എന്ന ചോദ്യവുമായി തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ ചിത്രം വലിയ തലവേദന മാത്രമാണ് സൃഷ്ടിച്ചതെന്നും ഇതോടു കൂടി സിനിമയിലെ രാം ഗോപാല്‍ വര്‍മ്മയുടെ കാലം കഴിഞ്ഞെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...