ജയിച്ചു എന്നുകരുതി ഇടതുമുന്നണി അഹങ്കരിക്കേണ്ട; യു.ഡി.എഫിന്റെ ജനകീയ അടിത്തറയ്ക്ക് ഒരു പോറലുമേറ്റിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫിന്റെ ജനകീയ അടിത്തറയ്ക്ക് ഒരു പോറലുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നുകരുതി ഇടതുമുന്നണി അഹങ്കരിക്കേണ്ട ആവശ്യമില്ല. ഒരൊറ്റ വിജയത്തിലൂടെ സര്‍ക്കാരിന്റെ എല്ലാ ദുഷ്ചെയ്തികളും പിണറായി വിജയന്റെ ജനദ്രോഹനടപടികളും എല്ലാം കഴുകിക്കളയാം എന്ന തെറ്റായ ധാരണ ഇടതുമുന്നണിയ്ക്ക് വേണ്ട. അങ്ങനെ ധരിക്കുന്ന മുഖ്യമന്ത്രി ഒരു മൂഢസ്വര്‍ഗത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ 44897 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ 46347 വോട്ട് ലഭിച്ചിട്ടുണ്ട്. അതായത് 1450 വോട്ടുകള്‍ ഇത്തവണ കൂടുതല്‍ ലഭിച്ചു. ഇടതുമുന്നണി ഇത്ര നെറികെട്ട പ്രചാരണം നടത്തിയിട്ടും യു.ഡി.എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

SHARE