ഇനി മുതല്‍ വാട്ട്‌സാപ്പ് വഴി പണവും അയക്കാം….

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് വാട്ട്സാപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, വോയിസ്/വീഡിയോ കോള്‍, ഗ്രൂപ്പ് വീഡിയോ ചാറ്റ് എന്നിവയുമായി രൂപം മാറിക്കൊണ്ടിരിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ വാട്ട്സാപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കുകയാണ് ഫേസ്ബുക്ക്.

എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെയാവും വാട്ട്സാപ്പ് ഇന്ത്യയില്‍ പണമിടപാട് സേവങ്ങള്‍ ആരംഭിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ അതിവേഗ പണമിടപാട് സേവനമായ യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസിനെ അടിസ്ഥാനപ്പെടുത്തൊയായിരിക്കും വാട്ട്സാപ്പിലെ പണവിനിമയം.

നിലവില്‍ വീചാറ്റ്, ഹൈക്ക് എന്നീ ഇന്‍സ്റ്റന്റ് മെസ്സെഞ്ചര്‍ ആപ്പുകള്‍ ഇന്ത്യയില്‍ പണമിടപാട് സേവനം ലഭ്യമാക്കുന്നുണ്ട്. വിപണിയില്‍ ഇവരോട് മത്സരിക്കുക എന്നതാണ് പണമിടപാട് സേവനത്തിലൂടെ വാട്ട്സാപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ‘വാട്ട്സാപ്പ് പേ’ സേവനം ഫെബ്രുവരിയില്‍ തന്നെ ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular