ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന സഞ്ജു ചിത്രം ഏറെനാളായി ബോളിവുഡില്‍ ചര്‍ച്ചയാണ്. ട്രെയിലറില്‍ രണ്‍ബീറിനെയല്ല, സഞ്ജയ് ദത്തിനെ തന്നെയാണ് കാണാന്‍ കഴിയുക. രൂപത്തിലും ഭാവത്തിലും നടപ്പിലും സഞ്ജയ് ദത്തിനെ രണ്‍ബീര്‍ ഓര്‍മപ്പെടുത്തുന്നു.
മൂന്നു മിനിറ്റും നാലു സെക്കന്റും ദൈര്‍ഘ്യമുളള ട്രെയിലറില്‍ സഞ്ജയ്നൊപ്പം അനുഷ്‌ക ശര്‍മ്മയും സെനം കപൂറും എത്തുന്നുണ്ട്. സഞ്ജു കാണാന്‍ തിയേറ്ററിലെത്തുന്നവരെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. അത്രയ്ക്കും മനോഹരമായിട്ടാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി സിനിമ ഒരുക്കിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.ജൂണ്‍ 29ന് സിനിമ റിലീസ് ചെയ്യും.