സണ്ണി ലിയോണിയുടെ ആര്‍ക്കും അറിയാത്ത ജീവിത കഥകള്‍ കോര്‍ത്തിണക്കി ‘കരണ്‍ജിത് കൗര്‍’; ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്

സണ്ണി ലിയോണിയുടെ ആര്‍ക്കും ഇതുവരെ അറിയാത്ത ജീവിതകഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങളാണ് വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള മാറ്റം പറയുന്ന വെബ് പരമ്പരയില്‍ സണ്ണി ലിയോണ്‍ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.

ഗ്രീന്‍ റൂമില്‍ ഒരുങ്ങുന്ന സണ്ണി ലിയോണിനെ കാണിച്ചു കൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇതിനൊപ്പം സണ്ണി ലിയോണിനെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകന്റെ ശബ്ദവുമുണ്ട്. റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത.

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നു.

SHARE