നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച് ആലിയയുടെ ‘റാസി’ !

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍ തന്റേതായഇടം കണ്ടെത്തിയ യുവനടി ആലിയ ഭട്ടിനെ നായികയാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘റാസി’ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചു. ചിത്രം ഇന്നലെ മാത്രം നേടിയത് 4.42 കോടി രൂപയാണ്. ഇതോടെയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് പുതിയ ചിത്രത്തില്‍ ആലിയ പ്രത്യക്ഷപ്പെട്ടത്.

ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് റാസി. വിക്കി കൗശലാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 1971 കളിലെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നങ്ങള്‍ റാസിയിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നു. പാകിസ്ഥാനിലേക്ക് വിവാഹം ചെയ്യപ്പെട്ട കശ്മീരി പെണ്‍കുട്ടി സ്വന്തം രാജ്യത്തിനായി ഒരു ചാരയുടെ വേഷം കെട്ടേണ്ടി വരുന്ന അവസ്ഥയാണ് റാസി പറയുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ ചാരയുടെ വേഷത്തിലാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. അതിനിടെ ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് നേരിട്ടിരുന്നു. പാക് മാധ്യമങ്ങളാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാന്‍ പട്ടാളക്കാരന്റെ ഭാര്യയായെത്തുന്ന കശ്മീരി പെണ്‍കുട്ടിയും പിന്നീട് തന്റെ രാജ്യത്തിനായി നടത്തുന്ന അവള്‍ നടത്തുന്ന കഠിനാധ്വാനവും ചിത്രത്തില്‍ വ്യക്തമാണ്. പട്ടാളക്കാരന്റെ ഭാര്യയായിരിക്കുന്ന സമയത്ത് തന്നെ രഹസ്യമായി വിവിധ ആയുധങ്ങളില്‍ നൈപുണ്യം കരസ്ഥമാക്കുന്ന ഒര ഉദ്യോഗസ്ഥയായ ആലിയയുടെ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ ശ്രദ്ധേയം. ഉഡ്താ പഞ്ചാബ്, ഹൈവേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആലിയയുടെ കരിയറില്‍ തന്നെയുള്ള പ്രധാന നാഴികകല്ലായ ചിത്രമായി റാസി മാറി.

Similar Articles

Comments

Advertismentspot_img

Most Popular