പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

അട്ടപ്പാടി: അട്ടപ്പാടി പീഡനക്കേസിലെ പ്രതി പൊലീസ് ജിപ്പില്‍ നിന്നും ചാടി ഓടി രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഓടിരക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് കോടതിക്ക് മുന്നിലാണ് സംഭവം. ഇയ്യാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കേസിലെ പന്ത്രണ്ട് പ്രതികളിലൊരാളാണ് രക്ഷപ്പെട്ടത്. ഷോളയാര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് ഇയ്യാള്‍ രക്ഷപ്പെട്ടത്.

ഇയ്യാളും കൂട്ടുകാരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അട്ടപ്പാടിയിലെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിക്കുകകായിരുന്നു. 19ന് വീട്ടില്‍ നിന്നും അമ്പലത്തിലേക്ക് പോകവെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular