ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി പ്രമുഖ ബ്രസീല്‍ ഫുട്‌ബോള്‍ താരം

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി ബ്രസീലിയന്‍ മുന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ. ബിയാട്രിസ് സൂസ, പ്രിസില്ല കൊയ്‌ലോ എന്നിവരുമായാണ് ഓഗസ്റ്റില്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

2016-ലാണ് ബിയാട്രിസിനെ റൊണാള്‍ഡീഞ്ഞോ ഡേറ്റ് ചെയ്തു തുടങ്ങുന്നത്. എന്നിരുന്നാലും പ്രിസില്ലയുമായി മുന്പുണ്ടായിരുന്ന ബന്ധം തുടരുകയും ചെയ്തു. പ്രിസില്ലയോടു വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ റൊണാള്‍ഡീഞ്ഞോ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഡിസംബര്‍ മുതല്‍ പ്രിസില്ലയും ബിയാട്രിസും റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം റിയോ ഡി ഷാനെറോയിലെ ബംഗ്ലാവിലാണു കഴിഞ്ഞിരുന്നത്. ഇവരെ രണ്ടു പേരെയും റൊണാള്‍ഡീഞ്ഞോ ഉടന്‍ വിവാഹം ചെയ്യുമെന്ന് ബ്രസീലിലെ ഒ ഡിയ പത്രമാണു റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ ലോക ഫുട്‌ബോളറായ റൊണാള്‍ഡീഞ്ഞോ, ജനുവരിയില്‍ പ്രിസില്ലയോടും ബിയാട്രിസിനോടും വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയെന്നും ഇരുവരെയും ഒരുമിച്ചു വിവാഹം ചെയ്യുമെന്നും ഒ ഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ഭാര്യമാരാകുന്ന രണ്ടു യുവതികള്‍ക്കും 1500 യൂറോ വീതം റൊണാള്‍ഡീഞ്ഞോ നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

SHARE