ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരക്കഥപോലും ചോദിച്ചില്ല,വെളിപ്പെടുത്തലുമായി വിജയ് സേതുപതി

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വനന്‍ വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം അനൗണ്‍സ് ചെയ്തതോടെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ കാര്‍ത്തിക് സമീപിച്ചപ്പോള്‍ താന്‍ തിരക്കഥപോലും ചോദിച്ചില്ലെന്നാണ് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞത്.

ആ ചിത്രത്തിന്റെ കഥ പോലും താന്‍ കേട്ടിരുന്നില്ല. കാര്‍ത്തികിനെ അത്രയ്ക്ക് വിശ്വാസമാണ്. രജനികാന്ത് അഭിനയിക്കുന്നു എന്നത് കൂടിയായപ്പോള്‍ പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ലെന്നും സേതുപതി അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായാണ് സേതുപതി ചിത്രത്തിലെത്തുന്നത്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജിന്റെ അരങ്ങേറ്റചിത്രം ‘പിസ്സ’ വിജയ് സേതുപതിയുടെ കരിയറിലെ ഇനിഷ്യല്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. മണി രത്നത്തിന്റെ പുതിയ ചിത്രം ‘ചെക്കാ ചിവന്ത വാന’മാണ് വിജയ് സേതുപതിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

Similar Articles

Comments

Advertismentspot_img

Most Popular