558 രൂപയ്ക്ക് 246 ജി.ബി ഡാറ്റ, തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

ജിയോയുമായാണ് ഇപ്പോള്‍ ടെലികോം കമ്പനികളുടെ മത്സരം. അടിക്കടി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപണി നല്‍കി വിപണി നിലനിര്‍ത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ജിയോയുടെ 498 രൂപയുടെ ഓഫറിനെ നേരിടാന്‍ 558 രൂപയുടെ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍.

പ്രീപെയ്ഡ് കസ്റ്റമേഴ്സിനുള്ളതാണ് ഓഫര്‍. 558 രൂപയ്ക്ക് 82 ദിവസത്തേക്ക് 246 ജി.ബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളുകളും ദിവസം 100 എസ്.എസ്.എസുകളും ഓഫറില്‍ ഉള്‍പ്പെടും. നിലവില്‍ എയര്‍ടെല്‍ വെബ്സൈറ്റിലൂടെ ദല്‍ഹി സര്‍ക്കിളില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാവുക.
ജിയോ 498 രൂപയ്ക്ക് 182 ജി.ബി 4ജി ഡാറ്റ പ്രഖ്യാപിച്ചതിനെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ പുതിയ ഓഫര്‍.

പുതിയ ഓഫറില്‍ ദിവസം 3 ജി.ബി ഡാറ്റയും എസ്.ടി.ഡിയും റോമിംഗും ഉള്‍പ്പടെ സൗജന്യ കോളുകളും ഉണ്ടാവും. 3 ജി.ബിക്ക് ശേഷം 128 കെ.ബി.പി.എസ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. കോളുകള്‍ക്ക് ഫയര്‍ യൂസേജ് പോളിസിയില്ല.

SHARE