58ാം പിറന്നാള്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം ആഘോഷമാക്കി മോഹന്‍ലാല്‍,വീഡിയോ

കൊച്ചി:മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ദിനമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞു. 58ാം വയസിലെത്തിയ പ്രിയ നടന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരെത്തി. ഭാര്യ സുചിത്രയ്ക്കൊപ്പം ലണ്ടനിലായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം.

രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടനിലാണ് താരം. കൂടെയുള്ള ഭാര്യ സുചിത്രയ്ക്കൊപ്പം കേക്ക് മുറിച്ച് വളരെ സിംപിളായാണ് മോഹന്‍ലാല്‍ ജന്മദിനം ആഘോഷിച്ചത്. ആരാധകര്‍ക്കും അഭ്യുതയകാംക്ഷികള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഭാര്യയ്ക്കൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. തനിക്ക് ജന്മദിനാശംകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങള്‍ ഓരോരുത്തരും നല്‍കിയ ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ എല്ലാവരുടേയും ആശംസയില്‍ എന്റെ വരു വര്‍ഷം മികച്ചതാകുമെന്ന് ഉറപ്പുണ്ട്. എല്ലാവര്‍ക്കും സന്തോഷവും ദീര്‍ഘായുസ്സുമുണ്ടാകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം കുറിച്ചപു.
https://www.facebook.com/ActorMohanlal/videos/1725340340854988/

Similar Articles

Comments

Advertismentspot_img

Most Popular