ജീവനക്കാര്‍ക്ക് ബംബര്‍ ലോട്ടറി; 60 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മലേഷ്യ, ഈജിപ്ത്, വിയറ്റ്‌നാം, യുഎഇ രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ജിസിസി രാജ്യങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും.

യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ബോണസ് വിതരണമെന്ന് സ്ഥാപന മേധാവി എം.എ. യൂസഫ് അലി വ്യക്തമാക്കി. ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ യുഎഇയില്‍ ഇതു രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിക്കുന്നത്.

ബോണസ് 41,893 ജീവനക്കാര്‍ക്കാണ് ലഭിക്കുക. ഇതു റംസാന്‍ മാസത്തില്‍ തന്നെ വിതരണം ചെയ്യുമെന്നും യൂസഫ് അലി വ്യക്തമാക്കി.

SHARE