ഗവര്‍ണര്‍ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ രാജിവച്ച് പുറത്ത് പോവണം, പരാജയപ്പെട്ടത് അമിത്ഷായുടെയും മോദിയുടെയും തന്ത്രങ്ങളെന്ന് യെച്ചൂരി

ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ അദ്ദേഹവും രാജിവച്ച് പുറത്ത് പോവണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബെംഗളൂരില്‍ ഇരുന്ന് തെറ്റായ ഡീലുകള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും തുല്യ തെറ്റുകാരാണെന്നും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായി ഉപയോഗിച്ച് ഭരണഘടനാ സംവിധാനങ്ങളെ കാറ്റില്‍ പറത്തിയ മോദിയും അമിത് ഷായും ജനങ്ങളുടെ കരുത്തിനെ കുറച്ച് കണ്ടു. ഇത് കര്‍ണാടകയ്ക്ക് പുറത്തേക്കും വ്യാപിക്കും. ബി.ജെ.പിയുടെ അഴിമതിയും ക്രിമിനലുകളും നിറഞ്ഞ ഘടന തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇത് ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും തെളിയിക്കുന്നു. അദ്ദേഹം പറഞ്ഞു.

അതേസമയം, ബി.എസ് യെദ്യൂരപ്പയുടെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്നതെന്ന് പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു. ഗവര്‍ണറുടെ വഴി വിട്ട സഹായം കൊണ്ട് നേടിയ മുഖ്യമന്ത്രിസ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് ഹര്‍ദ്ദിക്കിന്റെ ചോദ്യം.

Similar Articles

Comments

Advertismentspot_img

Most Popular