അരങ്ങേറ്റ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഐറ്റം ഡാന്‍സുമായി നായിക,ഞെട്ടിത്തരിച്ച് താരങ്ങള്‍ (വീഡിയോ)

കൊച്ചി:പണം വാരി പടങ്ങളുടെ ഈറ്റില്ലമായ തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ച് നടി മാളവിക ശര്‍മ്മ. തന്റെ ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിച്ച് തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. മുംബൈ സ്വദേശിനിയായ മാളവിക രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് സിനിമയിലെ നൃത്തത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചത്.

അവതാരകര്‍ ആവശ്യപ്പെട്ടയുടന്‍ ഒരു മടിയും കൂടാതെ സ്റ്റേജിലേക്ക് വന്ന് നൃത്തം ചെയ്തു മാളവിക. ചിത്രത്തിലെ ഗാനത്തിനൊപ്പം ഓഡിയോ ലോഞ്ച് വേദിയില്‍ നൃത്തം ചെയ്തവര്‍ക്കൊപ്പമായിരുന്നു മാളവികയുടെയും ഡാന്‍സ്. നായികയുടെ പ്രകടനത്തെ വലിയ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഹോട്ട് ലുക്കിലെത്തിയ നടി അമിത മേനിപ്രദര്‍ശനം നടത്തിയെന്ന് ചിലര്‍ വിമര്‍ശിക്കുമ്പോഴും താരത്തിന്റെ വസ്ത്രധാരണത്തില്‍ തെറ്റൊന്നുമില്ലെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നുണ്ട്. രവി തേജയും പവന്‍ കല്യാണുമുള്‍പ്പെടുന്ന വലിയ സദസ്സിന്റെ മുന്നിലായിരുന്നു മാളവികയുടെ പ്രകടനം.

Similar Articles

Comments

Advertismentspot_img

Most Popular