ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം എട്ടുനിലയില്‍ പൊട്ടി!!! പി.ആര്‍ ഏജന്‍സിക്കെതിരെ ശകാര വര്‍ഷവുമായി ഐശ്വര്യ റായ്

കഴിഞ്ഞ ദിവസം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരിന്നു ഐശ്വര്യ റായിയുടെ സോഷ്യല്‍ മീഡിയ അരങ്ങേറ്റം. പക്ഷെ അരങ്ങേറ്റം പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. അതിന്റെ പേരില്‍ തന്റെ പി.ആര്‍ ഏജന്‍സിയെ ഐശ്വര്യ ശകാരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊട്ടിഘോഷിച്ച ഇന്‍സ്റ്റഗ്രാം അരങ്ങേറ്റം എട്ടു നിലയില്‍ പൊട്ടിയത് താരത്തെ ഏറെ നിരാശപ്പെടുത്തി.

വര്‍ഷങ്ങളായുള്ള ആരാധകരുടെ അഭ്യര്‍ത്ഥനകള്‍ക്കൊടുവിലാണ് ഐശ്വര്യ ഇന്‍സ്റ്റയില്‍ വരാന്‍ തീരുമാനിച്ചത്. എന്നാല്‍ വരവ് അത്ര കളര്‍ഫുള്ളാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധിച്ചില്ല. ഐശ്വര്യയുടെ പേജ് ഷെയര്‍ ചെയ്യുന്നതിന് പകരം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതാ ഐശ്വര്യയുടെ പേജ് എന്ന കുറിപ്പോടെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് ചെയ്തത്. ഇത് അത്രയ്ക്ക് ഏറ്റില്ല.

ആറു മണിക്കൂറുകള്‍ പിന്നിട്ടിട്ടും 20000 ഫോളോവേഴ്സ് പോലും വരാതെ ഐശ്വര്യയുടെ പേജ് വരണ്ടു കിടന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് പോയിരിക്കുന്ന ഐശ്വര്യയ്ക്ക് ഇത് നിരാശയായി. ഇതോടെ പിആര്‍ ഏജന്‍സിയെ ഐശ്വര്യ തന്റെ അതൃപ്തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിറ്റുകള്‍ കൊണ്ട് പോസ്റ്റുകള്‍ മില്ല്യണ്‍ ലൈക്കുകളിലേയ്ക്ക് പോകുന്ന കാലത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയയായ ആഷിന്റെ തുടക്കം ശരിയായില്ലെന്ന് ആരാധകര്‍ പറയുന്നു.

SHARE