പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് മലയാളികള്‍ മരിച്ചു

പഴനി: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ബന്ധുക്കളായ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ, മകന്‍ മനു (27)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ളവര്‍ പഴനിയിലേക്ക് യാത്ര പോയത്.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

എട്ടു പേരാണ് വാനിലുണ്ടായിരുന്നത്. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് അഭിജിത്തും ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ലേഖയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സജിനി, ആദിത്യന്‍ എന്നിവര്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular