കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറുവരി പാത, സ്റ്റാര്‍ട്ടപ്പ് ഹബ്ബുകള്‍; ബിജെപി പ്രകടന പത്രിക

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായാണ് ബിജെപി എത്തിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറു വരി പാതയാണു മറ്റൊരു പ്രധാന പ്രഖ്യാപനം. കര്‍ണാടകയെ വനിതാ ശിശു സൗഹൃദ സംസ്ഥാനമാക്കും. ആറു പ്രധാന നഗരങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള പ്രത്യേക ഹബുകള്‍ തുടങ്ങുമെന്നും പ്രകടനപത്രിക പറയുന്നു.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ പ്രചാരണം പാരമ്യത്തിലേക്കു കടന്നു. കേന്ദ്രഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കോണ്‍!ഗ്രസിനെതിരെ കൂരമ്പുകളെയ്തുമാണു നരേന്ദ്ര മോദിയുടെ പര്യടനം. അതേസമയം, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ മോദി വഞ്ചിച്ചെന്നും മോദി നാടകം കളിക്കുകയാണെന്നും തിരിച്ചടിച്ചു രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

തിരഞ്ഞെടുപ്പു ചൂടേറുന്ന കര്‍ണാടകയില്‍ ദേശീയ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിനാണു പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നതെന്നു ചുരുക്കം. സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് രാജ്യത്തെ സൈനികരെ അപമാനിക്കുകയാണു ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ചില കുടുംബങ്ങള്‍ക്കു മാത്രമായിരിക്കും ഗുണമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഒരുതവണയെങ്കിലും സത്യം പറയണമെന്നായിരുന്നു രാഹുലിന്റെ തിരിച്ചടി. തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തു ജനങ്ങളെ കബളിപ്പിച്ചു മോദി കര്‍ണാടകയിലെ പ്രശ്‌നങ്ങളെപ്പറ്റി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബാങ്ക് തട്ടിപ്പിനെക്കുറിച്ചുയരുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മോദിക്കു കഴിയുന്നില്ലെന്നും കേന്ദ്രത്തിലെ ഗബ്ബര്‍ സിങ് ഗ്യാങ്ങിനെ പിരിച്ചു വിടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഒരേസമയം പ്രചാരണ രംഗത്തിറങ്ങിയതോടെ ഇഞ്ചോടി!ഞ്ച് പോരാട്ടത്തിനാണു കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular