ഹര്‍ത്താല്‍ ആവശ്യമാണ്; പക്ഷേ ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുന്നു. ഇക്കാരണം കണക്കിലെടുത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ് ഹര്‍ത്താല്‍. ഇത് പലപ്പോഴും ആവശ്യമായി വരും. ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ മുന്നിട്ടിറങ്ങുന്നതും നമ്മള്‍ കാണുന്നുണ്ടെന്ന് പിണറായി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular