കര്‍ണാടകയില്‍ ഒരു കോടി തെഴില്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബംഗളൂരു: അഞ്ചു വര്‍ഷത്തിനകം കര്‍ണാടകയില്‍ ഒരുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് പ്രകടനപത്രിക. കര്‍ണാടക ജനതയുടെ ‘മന്‍ കീ ബാത്ത്’ ആണു പ്രകടനപത്രികയെന്നും നാലഞ്ചുപേര്‍ അടഞ്ഞ മുറിയിലിരുന്നു തയാറാക്കിയതല്ലെന്നും മംഗളൂരുവില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ!ഞ്ഞു. സംസ്ഥാനത്തിനു മൊത്തമായും മേഖലാ തലങ്ങള്‍ക്കു പ്രത്യേകമായുമുള്ള പ്രകടന പത്രികയാണു കോണ്‍ഗ്രസ് പുറത്തിറക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

കര്‍ണാടകയെ കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതു സംസ്ഥാനത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഖനി വിവാദത്തിലകപ്പെട്ട റെഡ്ഡി സഹോദരന്മാര്‍ക്കും അനുയായികള്‍ക്കുമായി സീറ്റുകള്‍ നല്‍കി ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു രാഹുല്‍ വിമര്‍ശനവുമായി രംഗത്തുവന്നത്.

‘അധികാരത്തിരിക്കുമ്പോള്‍ ബി.എസ്. യെഡിയൂരപ്പയും റെഡ്ഡി സഹോദരങ്ങളും കര്‍ണാടകയെ കൊള്ളയടിച്ചു. ഞങ്ങളുടെ സര്‍ക്കാര്‍ വന്നാണ് അവരെ നീതിക്കുമുന്നില്‍ കൊണ്ടുവന്നത്. ഇപ്പോള്‍ മോദി, അവരില്‍ എട്ടുപേരെ ജയിലില്‍നിന്നു വിധാന്‍ സഭയിലേക്ക് എത്തിക്കാനാണു ശ്രമിക്കുന്നത്. ഇതു സത്യസന്ധരായ പൗരന്മാരെ അപമാനിക്കലാണെന്നും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular