റിലയന്‍സ് ഹോം ഫിനാന്‍സ് ലാഭത്തില്‍ 97 ശതമാനം വര്‍ധന; എ.യു.എം വളര്‍ച്ച 47 ശതമാനം

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ 97 ശതമാനം വര്‍ധന. മാര്‍ച്ച് 2018ല്‍ അവസാനിച്ച സാമ്പത്തികഫലത്തിലാണ് വര്‍ധന. 272 കോടി രൂപ(പ്രോഫിറ്റ് ബിഫോര്‍ ടാക്‌സ്) യാണ് ആര്‍എച്ച്എഫ്എല്ലിന്റെ ലാഭം. മാര്‍ച്ച് 31 2017ല്‍ ഇത് 138 കോടിരൂപയായിരുന്നു.

പാദവാര്‍ഷിക ഫലത്തിലും കമ്പനി ഉയര്‍ച്ച രേഖപ്പെടുത്തി. 2018 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 90 കോടിരൂപയാണ് ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം ഇത് 41 കോടി രൂപയായിരുന്നു.
മികച്ച വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് റിലയന്‍സ് ഹോം ഫിനാന്‍സ് സിഇഒയും ഇ.ഡിയുമായ രവീന്ദ്ര സുധല്‍ക്കര്‍ പറഞ്ഞു. പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്തിയതും, ചെലവ് കുറഞ്ഞ ഗൃഹനിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയതും, സ്വയമേവ പ്രവര്‍ത്തിച്ച ഉപയോക്താക്കളുമാണ് വളര്‍ച്ചയ്ക്ക് സഹായിച്ചതെന്നും രവീന്ദ്ര സുധല്‍ക്കര്‍ പറഞ്ഞു.

വിപണിയില്‍ ആര്‍എച്ച്എഫ്എല്ലിന് സ്വന്തമായി ഒരിടം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ചോള സെക്യൂരിറ്റീസ് പറഞ്ഞിരുന്നു. സ്വയം തൊഴിലുകാരായ, വരുമാനം കുറഞ്ഞ, ചെലവ് കുറഞ്ഞ ഭവനപദ്ധതികളില്‍ ആയിരുന്നു ഇത്. ആര്‍എച്ച്എഫ്എല്ലിന് ചോള മികച്ച വളര്‍ച്ചാ സാധ്യത രേഖപ്പെടുത്തിയതിനൊപ്പം വാങ്ങേണ്ട ഓഹരികളില്‍ ഒന്നായി പട്ടികപ്പെടുത്തുകയും ചെയ്തിരുന്നു.

അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ 47 ശതമാനം കമ്പനി വളര്‍ന്നു. ഡിസ്‌ബേഴ്‌സ്‌മെന്റുകള്‍ 19 ശതമാനം വര്‍ധിച്ചു. മൊത്തം വരുമാനം 46 ശതമാനം വര്‍ധിച്ചു 1671 കോടി രൂപയായി.
നോണ്‍ പെര്‍ഫോമിങ് അസറ്റുകള്‍ 0.8 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിത്. വായ്പകള്‍ അനുവദിക്കുന്നത് മുതല്‍ തിരികെ വാങ്ങുന്നത് വരെ ആര്‍.എച്ച്.എഫ്.എല്‍ ഡിജിറ്റലൈസ് ചെയ്തിരുന്നു. 54 നഗരങ്ങളില്‍ 125 ഇടങ്ങളിലായി 45,000 ഉപയോക്തൃ അക്കൗണ്ടുകള്‍ ആര്‍എച്ച്എഫ്എല്ലിന് കീഴിലുണ്ട്.
കോസ്റ്റ്ടുഇന്‍കം റേഷ്യോ 38 ശതമാനം ആയി കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു. 2017ല്‍ ഇത് 55 ശതമാനം ആയിരുന്നു. 2008ല്‍ ആരംഭിച്ച സ്വകാരയ ധനകാര്യസ്ഥാപനമാണ് റിലയന്‍സ് ഹോം ഫിനാന്‍സ്. 2017 സെപ്റ്റംബര്‍ 22ന് കമ്പനിയുടെ ഓഹരികള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular