കാവേരി വീണ്ടും പുകയുന്നു, തമിഴ്നാട്ടില്‍ നാളെ ബന്ദ്

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ നാളെ ബന്ദ്. പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിഎംകെയ്ക്ക് പിന്തുണയുമായി മറ്റുപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ തമിഴ്നാട് നാളെ നിശ്ചലമാക്കിയേക്കും. സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ഡിഎംകെ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗവും നാളെ വിളിച്ചു.

ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദിന് കര്‍ഷകസംഘങ്ങളും വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് രാത്രി സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ഇരു സംസ്ഥാനങ്ങളും പിന്‍വലിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular