‘സാറിനെ ട്രോളിയാല്‍ അവരെ വെടി വെച്ചു കൊല്ലുമോ ?’ ആരാധകന്‍െ ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി

ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി മേജര്‍ രവി ആശയവിനിമയം നടത്തി്. ആശയവിനിമയത്തിനു ശേഷമാണ് ട്രോളുകള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ച് മേജര്‍ രവി കമന്റ് ചെയ്തത്. അുത്ത സിനിമ പട്ടാള കഥയല്ലെന്ന് മേജര്‍ രവി പറഞ്ഞു.

ആരാധകരുടെ ചോദ്യത്തിനു ഉത്തരം നല്‍കിയാണ് മേജര്‍ രവി അവരുമായി ആശയവിനിമയം നടത്തിയത്.’സാറിനെ ട്രോളിയാല്‍ സാര്‍ എങ്ങനെ പ്രതികരിക്കും… ? അവരെ വെടി വെച്ചു കൊല്ലുമോ ?’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. പക്ഷേ അവര്‍ പാവങ്ങള്‍ അല്ലെ, സാരമില്ലെന്നാണ് മേജര്‍ രവി പ്രതികരിച്ചത്. അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനായി വേഷമിടുന്നുണ്ടോ എന്നാണ് ഒരാളുടെ സംശയം. അടുത്ത സിനിമ ലാല്‍ സാറിനെ വച്ചല്ലെന്ന് മേജര്‍ രവി പറഞ്ഞു.

മികച്ച നടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്നായിരുന്നു ഒരാളുടെ സംശയം. അതിനു മേജര്‍ രവി നല്‍കിയ മറുപടി രണ്ടുപേരും അവരുടേതായ രീതിയില്‍ മികച്ചതാണ്. അവരെ തമ്മില്‍ താരതമ്യം ചെയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular