പാലക്കാട് പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു!!! സംഭവം ഇന്ന് പുലര്‍ച്ചെ, ആനയ്ക്ക് മദപ്പാടുള്ളതായി സംശയം

പാലക്കാട്: പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്. ആനയിടഞ്ഞതും നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കണ്ണനെ ആന കുത്തി വീഴ്ത്തുകയായിരിന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular