ജയറാം ഇല്ലാതെ ചാക്കേച്ചന്‍…. ‘പഞ്ചവര്‍ണ്ണതത്ത’യിലെ ആദ്യ ഗാനം എത്തി

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘പഞ്ചവര്‍ണ്ണതത്ത പറന്നേ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ,മണിയന്‍ പിള്ള രാജു, അശോകന്‍, മജ്ഞു എന്നിവരാണ് ഗാനരംഗത്തില്‍ വേഷമിട്ടിരിക്കുന്നത്. വേറിട്ട ഈണത്തിലും രീതിയിലുമുള്ള പാട്ടില്‍ ഒരു പിറന്നാള്‍ ആഘോഷമാണ് ചിത്രീകരിച്ചിരിക്കുന്നത്.

സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനാണ്. ഹരിചരണും ജ്യോത്സനയുമാണ് വളരെ ഹാപ്പി മൂഡിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജയറാം വ്യത്യസ്ത ലുക്കിലൂടെ ഈ ചിത്രം ആദ്യമുതലെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular