കോട്ടയത്ത് സിബിഎസ്ഇ പത്താം ക്ലാസിലെ കണക്കുപരീക്ഷയ്ക്ക് വിദ്യാര്‍ഥിനിക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പര്‍

കോട്ടയം: സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദം കേരളത്തിലും. സിബിഎസ്ഇ പത്താം ക്ലാസിലെ കണക്കുപരീക്ഷയ്ക്ക് കോട്ടയത്ത് വിദ്യാര്‍ഥിനിക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പര്‍. നവോദയ സെന്ററില്‍ പരീക്ഷ എഴുതിയ അമിയ സലീമിനാണ് പഴയ ചോദ്യപേപ്പര്‍ കിട്ടിയത്. മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമിയ സലീം. സ്ംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് സിബിഎസ്ഇ മേഖലാ ഓഫീസിന് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല.

പരീക്ഷയ്ക്കുശേഷം മറ്റുകുട്ടികളുമായി ചോദ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നിതിനിടെയാണ് അമീയ സലിം ചോദ്യപ്പേപ്പര്‍ മാറിയത് കണ്ടെത്തിയത്. അതേസമയം, 2016 ല്‍ അമീയയുടെ സഹോദരന്‍ അല്‍ത്താഫ് സലീം എഴുതിയ പരീക്ഷയുടെ അതേ ചോദ്യപ്പേപ്പറാണ് ഈ വര്‍ഷം അമീയ്ക്ക് കിട്ടിയത്. ഇക്കാര്യം അല്‍ത്താഫ് സ്ഥിരീകരിച്ചു.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ ജാര്‍ഖണ്ഡില്‍ അറസ്റ്റിലായി. 9 പേരെ കസ്റ്റഡിയിലെടുത്തു. 11 വിദ്യാര്‍ഥികളും കോച്ചിംഗ് സെന്റര്‍ ഉടമകളുമാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ ഛത്രയിലാണ് ഇവര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് വിദ്യര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സിബിഎസ്ഇ പരീക്ഷയ്ക്ക് ഒരാഴ്ച്ച മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രി അറിഞ്ഞിരുന്നതായി ആരോപണം. തെളിവ് സഹിതം മാര്‍ച്ച് പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്ത് അയച്ചിരുന്നതായി ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹല്‍ വ്യക്തമാക്കി. അതിനിടെ ജുഡീഷ്യല്‍ അന്വഷണം ആവശ്യപ്പെട്ടു രക്ഷിതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയേയും ഉന്നതല അന്വഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രീംകോടതിയേയും സമീപിച്ചു.

മാര്‍ച്ച് 26നു നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജാന്‍വിയും അധ്യാപകരും ചേര്‍ന്നു മാര്‍ച്ച് 17നു പ്രധാനമന്ത്രിക്ക് കത്തയച്ചത്. വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സാഹിതമായിരുന്നു കത്ത്. കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് ഒരു നടപടിയും എടുത്തില്ലെന്നും ജാന്‍വി ആരോപിക്കുന്നു. പന്ത്രാടം ക്ലാസിലെ അക്കൗണ്ടന്‍സി, ബിയോളജി ചോദ്യ പേപ്പറുകളും ചോര്‍ന്നിട്ടുണ്ട്. അതിനാല്‍ എല്ല പരീക്ഷകളും വീണ്ടും നടത്തണമെന്നും ജാന്‍വി ആവശ്യപ്പെടുന്നു. ഇക്കാര്യം അന്വഷിക്കുമെന്ന സി ബി എസ് ഇ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular