ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കാന്‍ ആദ്യം ക്ഷണിച്ചത് തന്നെ!!! തിരക്കുമൂലം ഡേറ്റ് നല്‍കാനായില്ല; വെളിപ്പെടുത്തലുമായി നടന്‍

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തമിഴ്‌നടന്‍ സിദ്ധാര്‍ഥ്. എന്നാല്‍ മറ്റൊരു മലയാള ചിത്രത്തിലൂടെയായിരുന്നു താന്‍ എത്തേണ്ടിയിരുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരമിപ്പോള്‍.

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലേയ്ക്ക് തന്നെയാണ് ആദ്യം ക്ഷണിച്ചതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. എന്നാല്‍ ചിത്രത്തിനായി ഡേറ്റ് നല്‍കാനാവാതിരുന്നതു മൂലം ആ വേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന് ഏറെ ആരാധകരെ സമ്മാനിച്ച ഹിറ്റ് ചിത്രമാണ് ഉസ്താദ് ഹോട്ടല്‍.

Similar Articles

Comments

Advertismentspot_img

Most Popular